ഇന്ത്യയുടെ സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ബഹിരാകാശത്ത് ഒന്നാം ലെഗ്രാജു വിക്ഷേപിക്കുന്ന ആദിത്യ- എല് 1 മിഷൻ സെപ്റ്റംബർ രണ്ടിലെ ലോഞ്ചിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ പുരോഗമിച്ചിരിക്കുന്നു.
പിഎസ്എൽവി സി 57 എന്ന ഇന്ത്യയുടെ തനത് റോക്കറ്റ് ഉപയോഗിച്ചാണ് ഒന്ന് ഒന്നാം ലെഗ്രാജു പോയിന്റിലേക്ക് ആദിത്യ മിഷൻ ഒബ്സർവേറ്ററിയെ എത്തിക്കുന്നത്.
ഇതിൻറെ ലോഞ്ച് റിഹേഴ്സൽ അതുപോലെ വെഹിക്കിൾ ഇന്ത്യയിൽ ചെക്കുകൾ എന്നിവയെല്ലാം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു എന്ന് ഐഎസ്ആർഒ അറിയിച്ചു.
2023 സെപ്റ്റംബർ രണ്ടാം തീയതിയാണ് രാവിലെ 11:45 ഓടുകൂടി ആദിത്യ മിഷൻ ലോഞ്ച് ചെയ്യുന്നത്. സൂര്യൻറെ പുറം പാളികളായ കൊറോണയും ക്രോമോസ്ഫിയറും പഠിക്കുക എന്നതും അതിൻറെ അയണൈസ്ഡ് പ്ലാസ്മ അതുപോലെ കൊറോണ മാസ് ഇജക്ഷൻ എന്നിവ പഠിക്കുന്നതിനും ആണ് ആദിത്യ ഒബ്സർവേറ്ററി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതുകൂടാതെ സൂര്യൻറെ ഉപരിതലത്തിലുള്ള ഊഷ്മാവിൽ വരുന്ന വ്യത്യാസവും നടക്കുന്ന പ്രക്രിയകളും അവയുടെ വേഗതകളും എല്ലാം ആദിത്യ റെക്കോർഡ് ചെയ്തു വയ്ക്കും.
ആദിത്യാ മിഷൻ വിജയകരമായി പൂർത്തിയാക്കി കഴിഞ്ഞാൽ അതിൽ നിന്ന് ലഭിക്കുന്ന ഡാറ്റയുടെ പശ്ചാത്തലത്തിൽ സൂര്യൻറെ പ്രവർത്തനരീതിയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടിയേക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഇതിലൂടെ സൂര്യൻറെ നിലനിൽപ്പും പ്രവർത്തനവും സംബന്ധിച്ചുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചേക്കും.