എന്തൊക്കെയാണ് ഐഎസ്ആർഒ വിക്ഷേപിക്കുന്ന ആദിത്യ എല്‍ 1 എന്ന സൗര ദൗത്യത്തിൽ അടങ്ങിയിരിക്കുന്ന പേലോഡ്കൾ.
ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന പേടകങ്ങളിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത ഉപകരണങ്ങളെയും പേടകത്തിന്റെ ഭാഗമായ മറ്റ് പ്രധാനപ്പെട്ട ചെറു വേദനകളേയും എല്ലാം ചേർത്ത് വിളിക്കുന്ന പേരാണ് പേലോഡ്. ഒരു റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന അതിനകത്തെ പ്രധാന ഉപകരണത്തെ എല്ലാം പേലോഡ്കൾ എന്ന് പൊതുവിൽ വിളിക്കും.
പിഎസ്എൽവി സി ഫിഫ്റ്റി സെവൻ എന്ന ഐഎസ്ആർഒയുടെ റോക്കറ്റ് ഉപയോഗിച്ച് ഭൂമിയുടെ ഒന്നാം ലഘു പോയിന്റിൽ വിക്ഷേപിക്കുന്ന ആദിത്യ സൗര നിരീക്ഷണ ലയം 7 വ്യത്യസ്ത പേ ലോഡുകൾ വഹിക്കുന്നതാണ്. അവ എന്താണെന്നും അവയുടെ പ്രവർത്തനം എന്തായിരിക്കും എന്നും അതിൽ നിന്ന് ഐഎസ്ആർഒ മനസ്സിലാക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും എന്നുമാണ് ചുവടെ വിശദീകരിക്കുന്നത്.
VELC
വി ഇ എൽ സി അഥവാ വിസിബിൾ എമിഷൻ ലൈൻ കൊറോണ ഗ്രാഫ് എന്ന ഉപകരണം സ്പെക്ട്രോഗ്രാം ഉൾപ്പെടെയുള്ള ഒരു റിഫ്ലക്റ്റീവ് കൊറോണോഗ്രാഫാണ്. ആകാശത്തെ ചിത്രങ്ങൾ എടുക്കുന്ന സമയത്ത് നക്ഷത്രങ്ങളിൽ നിന്ന് വരുന്ന അത്യധികം പ്രകാശം മൂലം ചുറ്റുമുള്ള കാഴ്ചകളും വസ്തുക്കളും കാണാതെ ആവാറുണ്ട്. ഇതിനായി നക്ഷത്ര പ്രകാശങ്ങൾ തടസ്സപ്പെടുത്തുകയും ചുറ്റുമുള്ള കാഴ്ചകൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്ന കൊറോണ ഗ്രാഫ് 1930കളിലാണ് ആദ്യമായി ഉപയോഗിക്കപ്പെട്ടത്. സൂര്യൻറെ പുറം പാളിയാണ് കൊറോണ. എന്നാൽ സൂര്യൻ പുറത്തേക്ക് വികിരണം ചെയ്യുന്ന പ്രകാശം മൂലം സൂര്യൻറെ പ്രതലം എങ്ങനെയാണ് എന്ന് നിരീക്ഷിക്കാൻ നമുക്ക് സാധാരണഗതിയിൽ സാധ്യമല്ല. ഈ പ്രശ്നം ഒഴിവാക്കാനായി സൂര്യൻറെ പ്രതലത്തിനു മുകളിലുള്ള പ്രകാശത്തെ തടസ്സപ്പെടുത്തുകയും സൂര്യൻറെ പ്രതലം എങ്ങനെയാണെന്ന് കൃത്യമായി നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യാൻ കഴിയുന്ന ഉപകരണമാണ് ഇത്. അകം മുതൽ പുറംവരെ പൂർണ്ണമായും വാതകം കൊണ്ട് നിറഞ്ഞ സൂര്യൻ എന്ന നക്ഷത്രത്തിന്റെ പുറംപാളി എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും വാതകത്തെ എങ്ങനെയാണ് പ്ലാസ്മ രൂപത്തിൽ അതിൻറെ പ്രതലത്തിൽ നിലനിർത്തിയിരിക്കുന്നത് എന്നും ഇതിൽ ഗുരുത്വത്തിനുള്ള പങ്കുമെല്ലാം ഇതിലൂടെ മനസ്സിലാക്കാൻ കഴിയും.
SoLEXS
സോളാർ ലോ എനർജി എക്സ്പെക്ട്രോമീറ്റർ അഥവാ സോളക്സ് എന്നറിയപ്പെടുന്ന ഉപകരണം സൂര്യൻറെ പ്രതലമായ കൊറോണയിൽ നിന്ന് വാങ്ങിക്കുന്ന സോളാർ ഫ്ലെയർ എന്ന സൗരക്കാറ്റിൽ അടങ്ങിയിരിക്കുന്ന എക്സ്-റേ വികിരണങ്ങളുടെ അളവ് പരിശോദിക്കുന്നതിനുള്ള ഉപകരണമാണ്. സൂര്യൻറെ പ്രതലത്തിൽ നിന്ന് പുറത്തേക്ക് വമിപ്പിക്കുന്ന വികിരണങ്ങളിൽ ദൃശ്യപ്രകാശം മാത്രമാണ് നമുക്ക് കാണാൻ കഴിയുന്നത്. എന്നാൽ ഇതു കൂടാതെ എക്സ്-റേ ലക്ഷ്മികളും സൂര്യന്റെ പ്രതലത്തിൽ നിന്ന് പുറത്തേക്ക് വരുന്നുണ്ട്. ഇവയെ കുറിച്ചുള്ള വിവരങ്ങളും ഇവയുടെ അളവും എല്ലാം പരിശോധിക്കുന്നതിനാണ് ഈ പറഞ്ഞ ഉപകരണം ഉപയോഗപ്പെടുത്തുന്നത്. ഒട്ടേറെ നക്ഷത്രങ്ങളിൽ നിന്ന് പല ഘട്ടങ്ങളിലായി പല സമയങ്ങളിലായി അകക്കാമ്പിൽ നിന്നും പുറംപാലിൽ നിന്നുമെല്ലാം എക്സ്-റേ വിരണങ്ങൾ പുറത്തേക്ക് വിടുന്നുണ്ട്. പല നക്ഷത്രങ്ങളും നക്ഷത്രക്കൂട്ടങ്ങളും ശാസ്ത്രജ്ഞർ തിരയുന്നതും കണ്ടെത്തുന്നതും ഒട്ടനവധി എക്സ്-റേ രശ്മികളുടെ സാന്നിധ്യം ആകാശത്ത് പിന്തുടർന്ന് കൊണ്ടാണ്. അങ്ങനെയെങ്കിൽ വിദൂരത്ത് കിടക്കുന്ന ഒരു ബൈനറി നക്ഷത്രത്തിന്റെയോ അതിൻറെ അദൃശ്യ കൂട്ടുകാരനായ നക്ഷത്രത്തിന്റെയോ ഒരു ബ്ലാക്ക് ഹോളിന്റെയോ പ്രവർത്തനരീതികൾ മനസ്സിലാക്കാൻ ഒരു നക്ഷത്രവും അതിൽ നിന്നുവരുന്ന എക്സ്-റേ രശ്മികളുമായുള്ള ബന്ധം എന്താണെന്ന് പരിശോധിച്ചാൽ മനസ്സിലാവും. ഇതുൾപ്പെടെ വിവിധ കാരണങ്ങൾക്ക് വേണ്ടിയാണ് ഈ ഒരു ഉപകരണം.
PAPA
പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ അഥവാ പപ്പ എന്ന് വിളിക്കുന്ന ഉപകരണം സൂര്യനിൽ നിന്ന് വരുന്ന സൗരക്കാറ്റിനെ നിരീക്ഷിക്കാനും അതിലെ ഉള്ളടക്കം എന്താണെന്ന് പരിശോധിക്കാനും ആണ്. സൗരക്കാറ്റിലൂടെ പുറത്തേക്ക് സൂര്യൻ വികിരണം ചെയ്യുന്ന കണികകളിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ട് എന്നും മനസ്സിലാക്കാനുള്ള മാസ്സ് അനാലിസിസ് ഈ ഉപകരണം നടത്തും. അപ്രതീക്ഷിതമായി സൂര്യൻ പുറത്തേക്ക് വിടുന്ന ഊർജ്ജപ്രവാഹമാണ് സൗരക്കാറ്റ്. സൂര്യനിൽ നിന്നുള്ള വിവിധ ഊർജ്ജ കണികകളുടെ ഒരു തിരമാലയായിരിക്കും ഇത്. ഇതെന്തുകൊണ്ടാണ് സൂര്യനിൽ നിന്ന് പുറത്തേക്ക് വരുന്നത് എന്നും ഇതിൽ എന്താണ് അടങ്ങിയിരിക്കുന്നത് എന്നും നമുക്ക് അറിയില്ല. ഇപ്പറഞ്ഞ സൗരക്കാറ്റ് സൗരയൂഥത്തിൽ ഭൂമിയെല്ലാം സ്പർശിച്ചുകൊണ്ട് കടന്നുപോകാറുള്ളത് പതിവാണ്. പല സമയങ്ങളിലും ഇവ ഭൂമിയിലെ വൈദ്യുതി ശൃംഖലകളെയും ഇൻറർനെറ്റ് ഉപയോഗത്തെയും സാറ്റലൈറ്റ് കണക്ടിവിറ്റിയെയും ബാധിക്കാറുണ്ട്. ഇത് തടുക്കാനും ഇതിൻറെ ഗുണവശങ്ങൾ പഠിക്കാനും ഇപ്പറഞ്ഞ ഉപകരണം സഹായിക്കും. ഇത് ഭാവിയിൽ കുറ്റമറ്റ ഒരു വൈദ്യുതി ശങ്കല ഇന്ത്യയിൽ സൃഷ്ടിക്കാനും ഇന്ത്യ വിക്ഷേപിക്കുന്ന ഇന്ത്യയുടെ വിവിധ തരം ഉപഗ്രഹങ്ങൾ സുരക്ഷിതമായി നിലനിർത്താനും സഹായിക്കും.
HEL1OS
ഹൈ എനർജി ഓർബിറ്റിങ് എക്സ്-റേ എക്സ്പെക്ട്രോമീറ്റർ അഥവാ ഹീലിയോസ് എന്ന് വിളിക്കുന്ന ഈ ഉപകരണം ഒരു എക്സ് റേ ആണ്. അത്യധികം ഊർജ്ജമുള്ള എക്സ്-റേ ലക്ഷ്മികൾ സൗരക്കാറ്റിന്റെ ഭാഗമായി വരുന്നത് പഠിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മുൻപ് സൂചിപ്പിച്ച സോളാക്സ് എന്ന ഉപകരണം കുറഞ്ഞ ഊർജ്ജ അളവിലുള്ള എക്സറേ രശ്മികളെയാണ് പഠനവിധേയമാക്കുന്നത്.
SUIT
സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് അഥവാ സ്യൂട്ട് എന്നുള്ളത് ഒരു അൾട്രാവയലറ്റ് ടെലസ്കോപ്പ് ആണ്. നിയര്‍ അൾട്രാവയലറ്റ് എന്ന തരംഗ്യ ദൈർഘ്യ കൂട്ടത്തിൽ നിന്ന് വരുന്ന ട്രാവൽസ് രശ്മികളെ പകർത്തി സൂര്യൻറെ സോളാർ ഡിസ്ക് ഇമേജിങ് നടത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം. ദൃശ്യ പ്രകാശവും എക്സ്റിയും കഴിഞ്ഞാൽ സൂര്യൻ പുറത്തേക്ക് വിടുന്ന പ്രധാനപ്പെട്ട ഒരു സംഭവം അൾട്രാവയലറ്റ് രശ്മികൾ ആണ്. അതിനാൽ ഇവ വരുന്നതും വരുന്ന സൂര്യന്റെ ഭാഗവും സൂര്യൻറെ അകക്കാമെല്ലാം നോക്കി കാണുക എന്നതാണ് സ്യൂട്ട് എന്ന ഈ സൗര ടെലസ്കോപ്പിന്റെ ഉദ്ദേശം. ഒരേ സൂര്യനും സൂര്യൻറെ പ്രതലത്തിൽ നിന്നും എക്സ്-റേ കിരണങ്ങളും ദൃശ്യപ്രകാശവും എന്നതുപോലെ അൾട്രാവയലറ്റ് രശ്മികളും പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ അതിൻറെ കാരണവും ഒരു നക്ഷത്രമാകുന്ന സൂര്യനിൽ എവിടെയാണ് ഇത്തരം അൾട്രാവയൽ രശ്മികൾ ഉണ്ടാകുന്നത് എന്നും അതിനെ കാരണമാകുന്ന പ്രക്രിയ എന്താണെന്നും മനസ്സിലാക്കാൻ കഴിയും.
ASPEX - SWIS and STEPS
ആദിത്യ സോളാർ വിൻഡ് പാർട്ടികൾ എക്സ്പെരിമെന്റ് അഥവാ എസ് എന്നറിയപ്പെടുന്ന ഉപകരണത്തിന് രണ്ട് വിവിധ ഭാഗങ്ങളുണ്ട്. എസ് ഡബ്ലിയു ഐ എസ് അഥവാ എന്ന് വിളിക്കുന്ന ഉപകരണം സൗരക്കാറ്റിൽ അടങ്ങിയിരിക്കുന്ന പ്രോട്ടോണിന്റെയും ആൽഫ കണികകളുടെയും അളവുകൾ പരിശോധിക്കുന്നതിനുള്ളതാണ്. ഇവ രണ്ടും കൂടാതെ ഉയർന്ന ഊർജ്ജത്തിൽ ഇരിക്കുന്ന മറ്റു അയോൺ കണികകളെ നിരീക്ഷിക്കാനും അവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ആണ് സുപ്രാർ തെർമൽ ആൻഡ് എനർജറ്റിക്ക് പാർട്ടികൾ സ്പെക്ട്രോമീറ്റർ അഥവാ സ്റ്റെപ്സ് എന്ന് വിളിക്കുന്ന ഉപകരണം.
Magnetometer
മാഗ്നറ്റോമീറ്റർ അഥവാ മാഗ് എന്നു ചുരുക്കി വിളിക്കുന്ന ഉപകരണം സൂര്യന് ചുറ്റും സൂര്യൻറെ കാന്തിക വലയം എത്രത്തോളം കാഠിന്യമേറിയതാണ് എന്ന് പരിശോധിക്കുന്നതിനുള്ളതാണ്. സൂര്യൻറെ കാന്തിക മണ്ഡലം സൗരയൂഥം പരക്കെ ഉള്ളതാണ്.