500 മില്യൺ പ്രകാശവർഷങ്ങൾക്ക് അകലെ 50 കോടി വർഷം മുമ്പ് സൂര്യൻറെ 7.8 കോടിയോളം ഇരട്ടി ഭാരമുള്ള ഒരു നക്ഷത്രത്തെ നാല്പതിനായിരം തവണ സൂര്യൻറെ പിണ്ഡമുള്ള ബ്ലാക്ക് ഹോൾ തിന്നുന്ന കാഴ്ച നാസ രേഖപ്പെടുത്തി.
2004ലാണ് ബഹിരാകാശത്തുള്ള ഗാമ റേ പൊട്ടിത്തെറികളെ നിരീക്ഷിക്കാനായി നാസ നീൽ ഖഹ്റൽസ് സ്വിഫ്റ്റ് ഒബ്സർവേറ്ററി എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ ഊർജ്ജിതമായ പൊട്ടിത്തെറികളാണ് ഗാമ രശ്മി പൊട്ടിത്തെറികൾ. ഈ പേടകത്തിൽ ഘടിപ്പിച്ചിട്ടുള്ള എക്സറേ ടെലിസ്കോപ്പ് ആണ് നക്ഷത്രത്തെ കാർന്ന് തിന്നുന്ന ബ്ലാക്ക് ഹോളിന്റെ പ്രവർത്തനത്തെ കണ്ടെത്തിയത്.
സ്വിഫ്റ്റ് J0230 എന്നാണ് ഈ പ്രക്രിയയിൽ പങ്കെടുക്കുന്ന നക്ഷത്രത്തെയും ബ്ലാക്ക് ഹോളിനെയും ഒരുമിച്ച് വിളിക്കുന്ന പേര്.
വളരെ വലിയ ഒരു ബ്ലാക്ക് ഹോളിന്റെ അടുത്ത് ഒരു നക്ഷത്രം ഒരുപാട് അരികിൽ ചെന്ന് കഴിഞ്ഞാൽ ബ്ലാക്ക് ഹോളിന്റെ ഉത്രാകർഷണം മൂലം വാതക ഭീമന്മാരായ നക്ഷത്രങ്ങളുടെ പുറം പാളിയിൽ നിന്ന് തുടങ്ങി അതിൻറെ വാതകങ്ങളെ ആകർഷിച്ച് ഉള്ളിലേക്ക് വലിക്കും.
നക്ഷത്രത്തിന്റെ ഭ്രമണവും ബ്ലാക്ക് ഹോളിന് ചുറ്റുമുള്ള കറക്കവും ഇതിന്റെ ഇടയിൽ ഇടവേളകളായി ബ്ലാക്ക് ഹോളുകൾ നക്ഷത്രങ്ങളെ വലിച്ചെടുക്കുന്ന ഈ പ്രക്രിയ നക്ഷത്രത്തെ ഭാഗികമായി തകർത്തു കൊണ്ടിരിക്കും. ഈ പ്രകൃതിയെയാണ് ടൈഡൽ ഡിസ്റപ്ഷൻ എന്ന് വിളിക്കുന്നത്.
ഇതിൻറെ ഭാഗമായി നക്ഷത്രത്തിൽനിന്ന് ചീന്തി അകന്നു പോകുന്ന വാതകങ്ങളിൽ നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന പ്രകാശത്തിന്റെ ഫ്ലാഷുകൾ മാത്രമാണ് ദൂരെ ഇരിക്കുന്ന നമുക്ക് കാണാനാവുക.