Chandrayaan-3 Mission Update: ചന്ദ്രനിൽ വീണ്ടും സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചു; അഗ്നിപർവത സ്ഫോടനം, ഉൽക്ക അല്ലെങ്കിൽ അകക്കാമ്പിൽ നിന്നോ!

ഇന്ത്യയുടെ ഐഎസ്ആർഒ വിക്ഷേപിച്ച ചന്ദ്രയാൻ-3 മിഷന്റെ ഭാഗമായി ചന്ദ്രൻറെ തെക്കേ ധ്രുവത്തിൽ പരിവേഷണം നടത്തുന്ന റോവറും മറ്റു ഉപകരണങ്ങളും ആഗസ്റ്റ് 29നാണ് സൾഫർ മൂലകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചത്.

ലേസർ ഉപയോഗിച്ച് ചന്ദ്രൻറെ ഉപരിതലത്തിലുള്ള പാറക്കഷണങ്ങളിൽ ഊർജ്ജ അളവുകൾ സൃഷ്ടിക്കുകയും അതിൻറെ എമിഷൻ സ്പെക്ട്രം പഠനവിധേയമാക്കിയാണ് സൾഫറിന്റെ സാന്നിധ്യം ശാസ്ത്രജ്ഞർ ഉറപ്പ് വരുത്തിയിരുന്നത്.

ഇപ്പോഴിതാ ആൽഫാ പാർട്ടിക്കിൾ എക്സറേ സ്പെക്ട്രോസ്കോപ്പ് അഥവാ എ പി എക്സ് എസ് എന്ന് വിളിക്കുന്ന ഉപകരണവും സൾഫറിന്റെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിച്ചിരിക്കുകയാണ്.

Chandrayaan03 Mission Update: APXS instrument of the pragyan rover has re verified the presence of sulphur on south pole of moon arising the question of its origin being intrinsic or volcanic or meteor impact

എന്താണ് ഈ ആൽഫാ പാർട്ടികൾ എക്സ്-റേ എക്സ്പെക്ട്രോസ്കോപ്പ്

ഹീലിയം ആറ്റത്തിലെ ഇലക്ട്രോണുകളെ കളഞ്ഞാൽ ബാക്കി ലഭിക്കുന്ന ഹീലിയം പോസിറ്റീവ് ന്യൂക്ലിയസ് ആണ് ആൽഫാ പാർട്ടിക്കിൾ എന്നറിയപ്പെടുന്നത്. ആശുപത്രികളിൽ എല്ലാം ഉപയോഗിക്കുന്ന എക്സറേ മെഷീനുകളിൽ നിന്ന് വരുന്ന വൈദ്യുത കാന്തിക തരംഗമായ റേഡിയേഷനാണ് എക്സ്-റേ.

ഹൈഡ്രജൻ ഓക്സിജൻ നൈട്രജൻ പോലുള്ള ഏതെങ്കിലും ഒരു മൂലകത്തിലേക്ക് ഊർജ്ജം നൽകിയാൽ ഈ മൂലകം അത് സ്വീകരിക്കുകയും പുറത്തേക്ക് വിടുകയും ചെയ്യും. ഈ പ്രക്രിയ നടക്കുന്ന സമയത്ത് മൂലകത്തിന്റെ ഊർജ്ജ അളവുകൾ പരിശോധിച്ചാൽ മൂലകത്തിന്റെ തനി സ്വഭാവം നമുക്ക് മനസ്സിലാക്കാൻ കഴിയും.

നമുക്കറിയുന്ന മൂലകങ്ങളും ഒട്ടുമിക്ക കെമിക്കൽ മോളിക്യോളുകളുടെയും ഇതേപോലെ പല അളവിലുള്ള ഊർജ്ജങ്ങൾ നൽകി, അവയുടെ ഊർജ്ജ ആകിരണവികരണ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി പട്ടികകൾ ആക്കി സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇതിനെയാണ് സ്പെക്ട്രോഗ്രാം അല്ലെങ്കിൽ സ്പെക്ട്രോഗ്രാഫ് എന്ന് വിളിക്കുന്നത്.

എന്തെങ്കിലും ഒരു വസ്തു നമ്മുടെ കയ്യിൽ തന്നാൽ വിവിധ ടെക്നിക്കുകൾ വഴി അവയെ ഇതുപോലെ ഊർജ്ജം നൽകി അവയുടെ ഊർജ്ജ ആകിരണവികരണ സ്വഭാവം പഠിച്ചാൽ അവയിൽ ഏതൊക്കെ മൂലകങ്ങൾ അല്ലെങ്കിൽ മൂലകങ്ങളുടെ മിശ്രിതങ്ങൾ ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.

എന്താണ് എപിഎക്സ്എസ് വഴി ചന്ദ്രയാൻ-3 ന്റെ പ്രഗ്യാൻ റോവർ ചെയ്തത്?

ഇവിടെ വളരെയധികം ചാർജുള്ള റേഡിയോ ആക്ടീവ് ആയിട്ടുള്ള ആൽഫാ പാർട്ടികൾ എന്ന് കണങ്ങളെ ചന്ദ്രൻറെ ഉപരിതലത്തിലുള്ള തെക്കേദ്രുവത്തിലെ പാറകഷ്ണങ്ങളിൽ അടിപ്പിക്കുകയും അവയിൽ നിന്ന് പുറന്തള്ളുന്ന അല്ലെങ്കിൽ പ്രതിഫലിച്ചു വരുന്ന ഇതേ ആൽഫ കണികകളും അവയുടെ കൂടെ വരുന്ന എക്സ്-റേ രശ്മികളും മേൽപ്പറഞ്ഞ സ്പെക്ട്രോമീറ്റർ പരിശോധിക്കും.

ഇതിലൂടെ ഈ വരുന്ന ഊർജ്ജകണികകളുടെ ആഗിരണവികരണ സ്വഭാവഗുണങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഏതൊക്കെ മൂലകങ്ങൾ അല്ലെങ്കിൽ മൂലകങ്ങളുടെ സംയുക്തമായ കൂട്ടുകൾ അതിലുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ഇത് ചെയ്തതിലൂടെയാണ് സള്ഫറിന്റെ സാനിധ്യം വീണ്ടും സ്ഥിരീകരിക്കാൻ കഴിഞ്ഞത്.

മുൻപ് ചൊവ്വയിലേക്ക് എല്ലാം നാസ അയച്ചിട്ടുള്ള പേടകങ്ങളിലും ഇത്തരം ഉപകരണങ്ങൾ ഉണ്ടായിട്ടുണ്ട്.

ചന്ദ്രയാൻ-3 ലെ ഉപകരണം

18 സെൻറീമീറ്റർ ഓളം വലുപ്പത്തിലുള്ള ഉപകരണം ആയിട്ടാണ് ചന്ദ്രൻറെ ഉപേന്ദ്രത്തിൽ ഇറങ്ങിയ പ്രഗ്യാൻ റോവറിൽ പറഞ്ഞ ഉപകരണം ഘടിപ്പിച്ചിട്ടുള്ളത്. ഏകദേശം 5 സെൻറീമീറ്റർ ചന്ദ്രൻറെ ഉപരിതലത്തിന് മുകളിൽ ഈ ഉപകരണത്തെ തിരിച്ചും കറക്കിയും പിടിച്ചാണ് മേൽപ്പറഞ്ഞ പരീക്ഷണം റോവർ വഴി നടത്തപ്പെട്ടിട്ടുള്ളത്.

അഹമ്മദാബാദിലുള്ള ഫിസിക്കൽ റിസർച്ച് ചില ബോറടി എന്ന കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനവും ബാംഗ്ലൂരിലുള്ള യു ആർ എസ് സി എന്ന ഗവേഷണ സ്ഥാപനവും സംയുക്തമായാണ് ഈ ഉപകരണവും അതിൻറെ പ്രവർത്തന രീതികളും വികസിപ്പിച്ചെടുത്തത്. 

എന്താണ് ഇതിൽ നിന്ന് ഉയർന്നു വരുന്ന ചോദ്യം?

ചന്ദ്രന്റെ തെക്കേ ദ്രുവത്തിൽ സള്ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനാൽ, ഇതിന്റെ ഉറവിടമാണ് ശാസ്ത്രജ്ഞർ അടുത്തതായി നോക്കുന്നത്. 

ശാസ്ത്രജ്ഞരുടെ മുന്നിൽ ഉള്ള പ്രധാനപ്പെട്ട മൂന്നു ഊഹങ്ങൾ ഇവയൊക്കെയാണ്:

  1. ചന്ദ്രന്റെ ഉള്ളിൽ നിന്നോ, അല്ലെങ്കിൽ ഏതെങ്കിലും പാളികൾക്ക് ഇടയിലൂടെയോ ചന്ദ്രന്റെ അകക്കാമ്പിൽ നിന്ന് പുറത്തേക്ക് വരുന്നത്. (അങ്ങനെയെങ്കിൽ ആദ്യം ഇതെവിടെനിന്ന്, എങ്ങനെ ചന്ദ്രനിൽ വന്നു എന്നത് വീണ്ടും അറിയാനിരിക്കുന്ന മറ്റൊരു ചോദ്യമാവും).
  2. ബഹിരാകാശത്തു നിന്നുള്ള ഏതെങ്കിലും ഉൽക്ക വന്നു പതിച്ചത് മൂലം, തെക്ക് ഭാഗത്ത് വിതച്ച കിടക്കുന്നു.
  3. ചന്ദ്രനിൽ ഉണ്ടായ എന്തെങ്കിലും വോൾക്കാനോ - അഗ്നിപർവത പൊട്ടിത്തെറിയുടെ അനന്തരഫലം.

ഉത്തരം ഇതിൽ ഏതായാലും, അത് അടുത്ത നിരവധി ചോദ്യങ്ങളിലേക്കും, നിഗൂഢമായ പുതിയ അറിവുകളിലേക്കും നയിക്കുമെന്നത് തീർച്ച.

Previous Post Next Post