Comet Nishimura Update: ഭൂമിയുടെ ഏറ്റവും അരികിൽ പോകുന്ന ദിവസം, എങ്ങനെ കാണാം, എവിടെ കാണാം നിഷിമുറ വാൽ നക്ഷത്രം

ഭൂമിയിൽ എല്ലായിടത്തും വാന നിരീക്ഷകർ ഉറ്റുനോക്കുന്ന ജ്യോതിശാസ്ത്ര പ്രതിഭാസമാണ് നിഷിമുറ വാൽനക്ഷത്രത്തിന്റെ വരവ്. പ്രയാസപ്പെട്ട കാലാവസ്ഥ ഭൂമിയിൽ എല്ലായിടത്തും വരുന്നതിനാൽ കാഴ്ച വളരെ പരിമിതമായിരിക്കുമെങ്കിലും നൂറുകണക്കിന് വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്ന വാൽനക്ഷത്രമാണ് ഇത് എന്നതിനാൽ എല്ലാവരും പരമാവധി കാണാൻ ശ്രമിക്കേണ്ടതാണ്.

Comet Nishimura Update: How to View, When to view, Where to look


സി/2023 ബി 1 നിഷിമുറ എന്ന് ഔദ്യോഗിക പേര് നൽകിയിട്ടുള്ള ഈ വാൽനക്ഷത്രം 2023 ആഗസ്റ്റ് 12നാണ് നിരീക്ഷിച്ചു കണ്ടെത്തിയത്. 434 വർഷമാണ് സൂര്യന് ചുറ്റും വലം വയ്ക്കാൻ ഈ വാൽനക്ഷത്രം ഏകദേശം എടുക്കുന്ന ഭ്രമണ കാലമായി കണക്കാക്കുന്നത്. 

2023 സെപ്റ്റംബർ 12നാണ് ഭൂമിയുടെ ഏറ്റവും അരികിലൂടെ ഇത് കടന്നു പോകുന്നത്. ഏകദേശം 12.50 കോടി കിലോമീറ്റർ ദൂരെയായിരിക്കും ഇത്. 2023 ആഗസ്റ്റ് 25ന് സ്പെയിനിൽ വച്ച് നിഷിമുറ വാൽനക്ഷത്രത്തിന്റെ പകർത്തിയ ചിത്രമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

Comet Nishimura Update: How to View, When to view, Where to look

എങ്ങനെ നിരീക്ഷിക്കണം

സെപ്റ്റംബർ 12നാണ് ഭൂമിയുടെ ഏറ്റവും അരികിലൂടെ അത് കടന്നു പോകുന്നത് എന്നതിനാൽ അന്നേദിവസം പുലർച്ചെ സൂര്യോദയത്തിനു മുമ്പായി ചക്രവാളത്തിനടുത്ത് ചിങ്ങം രാശിക്ക് അടുത്താണ് ഉണ്ടാവുക. 

ഇതിനായി ഏതെങ്കിലും സ്റ്റാർ മാപ്പ് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ചിങ്ങ രാശി അല്ലെങ്കിൽ ലിയോ എന്ന നക്ഷത്ര സമൂഹം തിരഞ്ഞാൽ മതി. കാഴ്ച സാധ്യമാവുകയാണെങ്കിൽ അതിനടുത്ത് തന്നെ വാൽനക്ഷത്രത്തെ കാണാം.

ബൈനോക്കുലർ ഉപയോഗിക്കുന്നതും ടെലിസ്കോപ്പ് പോലുള്ള ഏതെങ്കിലും ഉപകരണം ഉപയോഗിക്കുന്നതും കാഴ്ച വളരെയധികം വൃത്തിയായി കാണാൻ സഹായിക്കും. നഗ്നനേത്രം കൊണ്ട് ഇത് കാണാൻ ബുദ്ധിമുട്ട് ആയതിനാൽ കാണാൻ കഴിഞ്ഞു എന്ന് വരില്ല. 

വാന നിരീക്ഷണത്തിനായി ബൈനോക്കുലർ വാങ്ങാൻ താല്പര്യമുള്ളവർക്ക് ആമസോണിൽ നിന്ന് ഈ ബൈനോക്കുലർ വാങ്ങുന്നത് ഉചിതം ആയിരിക്കും: https://amzn.to/3P55QP2

Comet Nishimura Update: How to View, When to view, Where to look

അത്യധികം പ്രകാശമലിനീകരണം ഉള്ള പട്ടണങ്ങളിൽ ഇതിൻറെ കാഴ്ച വളരെയധികം കുറയ്ക്കും എന്നതിനാൽ രാത്രിയിൽ പ്രകാശമലിനീകരണം കുറവുള്ള പ്രദേശങ്ങളിലോ ഗ്രാമപ്രദേശങ്ങളിലും ഇത് കാണാനായി നിരീക്ഷകർ പോകേണ്ടതാണ്. 

വാൽനക്ഷത്രത്തെ കണ്ടെത്തുന്നതിനായി ചിങ്ങം രാശി അഥവാ ലിയോ കോൺസ്റ്റിലേഷൻ എന്നതിനായി താഴെ കൊടുത്തിരിക്കുന്ന സ്റ്റാർ മാപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. 

Star map App Download Here

Previous Post Next Post