SpaceX Starlink Update: സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയിലേക്ക് പുതിയ 21 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നു [Watch launch here]

അമേരിക്കൻ എയ്റോസ് കമ്പനിയായ സ്പെയ്സ് എക്സിന്റെ സ്റ്റാർ ലിങ്ക് പുതിയ 21 ഉപഗ്രഹങ്ങളെ വിക്ഷേപണം ചെയ്യുന്നു.

SpaceX Starlink Update: സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയിലേക്ക് പുതിയ 21 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നു

2019 തുടങ്ങിയ വിക്ഷേപണങ്ങളിൽ ഇതുവരെയായി ഭൂമിയുടെ ലോ എർത്ത് ഓർബിറ്റിൽ 5000 ത്തോളം ചെറു ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്. 2023 അവസാനത്തിലോ 2024 തുടക്കത്തിൽ ആയി പന്ത്രണ്ടായിരത്തോളം മൊത്തം ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുന്നതോടുകൂടി സ്റ്റാർ ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ ആദ്യഘട്ടം പൂർത്തിയാവും. പിന്നീട് ഇത് 42000 ഉപഗ്രഹങ്ങളുടെ എണ്ണത്തിലേക്ക് കൂട്ടാൻ ഉള്ള അടുത്തഘട്ട പദ്ധതിയും ഉണ്ട്.

2023 മെയ്യിലെ കണക്ക് പ്രകാരം ഇതുവരെയായി സ്പേസ് എക്സ് കമ്പനിയുടെ സ്റ്റാർ ലിങ്ക് ഇൻറർനെറ്റ് കണക്ടിവിറ്റി ഏകദേശം 15 ലക്ഷം ഉഭോക്താക്കൾ ഉണ്ട്. ഏകദേശം 60 രാജ്യങ്ങളിലായിട്ടാണ് ഇവയുടെ സേവനങ്ങൾ നൽകി വരുന്നത്.

10000 കണക്കിന് ഉപഗ്രഹങ്ങൾ ഭൂമിയുടെ ചുറ്റും വരുന്നതുമൂലം മറ്റു സാറ്റലൈറ്റുകൾക്കുള്ള പ്രശ്നങ്ങളും മറ്റു സാറ്റലൈറ്റുകളും ബഹിരാകാശ പേടകങ്ങളുടെയും കമ്മ്യൂണിക്കേഷനിൽ വരുന്ന പ്രശ്നങ്ങളും എല്ലാം ശാസ്ത്രജ്ഞൻ ഇതിനോടകം ഉയർത്തി കഴിഞ്ഞിട്ടുണ്ട്. 

2023 സെപ്റ്റംബർ 4 തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4 55 നാണ് നാസയുടെ ഫ്ലോറിഡയിലുള്ള കന്നഡ സ്പേസ് സെൻററിൽ വച്ച് ഫാൽക്കൺ 9 റീസബിൾ റോക്കറ്റ് ഉപയോഗിച്ച് 21 ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് വിക്ഷേപണം ചെയ്യുന്നത്. ഏകദേശം ഒരു മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് ലോഞ്ച് തുടങ്ങി ബഹിരാകാശത്തെ കൃത്യ സ്ഥലത്ത് ഉപഗ്രഹങ്ങൾ ഡിപ്ലോയ്മെൻറ് പൂർത്തിയാകും.

ലോഞ്ച് കാണാം: സെപ്റ്റംബർ 4, ഇന്ത്യൻ സമയം പുലർച്ചെ 4.55

Previous Post Next Post