Aditya Mission Update: ചന്ദ്രനും ഭൂമിയും ഒരുമിച്ചുള്ള ചിത്രം പകർത്തി ഐഎസ്ആർഒയുടെ സൗര നിരീക്ഷണാലയം

ഭാരതത്തിൻറെ ഐഎസ്ആർഒ വിക്ഷേപിച്ച സൂര്യ നിരീക്ഷണലയമായ ആദിത്യ ഭൂമിയെയും ചന്ദ്രനെയും ഉൾക്കൊള്ളിച്ച് ചിത്രം എടുത്ത് ഭൂമിയിലേക്ക് അയച്ചു.

വലതുഭാഗത്ത് പൊട്ടുപോലെ ചന്ദ്രനെയും ഇടതുഭാഗത്ത് വലിയ വൃത്താകൃതിയിലുള്ള ഗോളമായി ഭൂമിയുടെ ഒരു ഭാഗത്തെയും കാണുന്ന തരത്തിലാണ് ചിത്രം എടുത്തിട്ടുള്ളത്.

പരന്ന ഭൂമി സിദ്ധാന്തം ഇപ്പോഴും വിശ്വസിക്കുന്ന ആളുകൾക്ക് ഒരു തിരിച്ചടി നൽകിയേക്കും എന്നുള്ള ട്രോളുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അങ്ങനെ അവസാനം ഐഎസ്ആർഒയും പറഞ്ഞു ഭൂമി ഉരുണ്ടിട്ട് തന്നെയാണ്. 

ഐഎസ്ആർഒയുടെ ആദിത്യ ബഹിരാകാശ പേടകം പകർത്തി ചിത്രം ചുവടെ നൽകിയിട്ടുണ്ട്.

أحدث أقدم