ചന്ദ്രയാൻ 3 ദൗത്യത്തിനുശേഷം ഐഎസ്ആർഒ വിക്ഷേപിക്കുന്ന അടുത്ത ബഹിരാകാശ ദൗത്യ പേടകമാണ് ആദിത്യ എൽ വൺ എന്ന സൗര നിരീക്ഷണലയം.
നമ്മുടെ സൗരയൂഥത്തിന്റെ ഊർജ്ജസ്രോതസ്സ് എന്നതുപോലെ നമ്മുടെയെല്ലാം ജീവൻറെ ആധാരമായി കണക്കാക്കപ്പെടുന്നവയിൽ ഏറ്റവും പ്രധാന പങ്കു വഹിക്കുന്ന ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ.
കത്തി ജ്വലിക്കുന്ന പൂർണമായും വാതകങ്ങൾ കൊണ്ട് നിറഞ്ഞ ഈ നക്ഷത്രത്തെ കുറിച്ച് ഭൂമിയിൽ ഇരുന്നുകൊണ്ട് ചെയ്യാൻ കഴിയുന്ന നിരീക്ഷണങ്ങളും പരീക്ഷണങ്ങളും എല്ലാം ലോകത്ത് എല്ലായിടത്തും ശാസ്ത്രജ്ഞർ നടത്തിവരികയാണ്.
സൂര്യൻറെ അടുത്തേക്ക് ഒരു ബഹിരാകാശ പേടകം അയക്കുക എന്ന് പറഞ്ഞാൽ അതിസാഹസികവും വളരെ പ്രയാസവുമായ ഒരു പ്രക്രിയയാണ്. സൂര്യനോട് അടുക്കുംതോറും പേടകം സൂര്യൻറെ ചൂടിൽ കത്തിയമർന്ന് നശിക്കപ്പെടും.
അതേസമയം ഭൂമിയിൽ നിന്ന് അകന്ന് ബഹിരാകാശത്ത് നിന്ന് ഭൂമിയെക്കാൾ അടുത്ത് പോയി സൂര്യനെ നിരീക്ഷിക്കാൻ കഴിയുകയാണെങ്കിൽ സൂര്യൻറെ ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് ഗവേഷകർക്ക് മനസ്സിലാക്കാൻ കഴിയും.
എന്തിനാണ് ഇങ്ങനെയൊരു ദൗത്യം ഐഎസ്ആർഒ നടത്തുന്നത്?
ഇതിനെക്കുറിച്ച് ഒരുപാട് കേൾക്കുമെങ്കിലും ഒരുപാട് പേരുടെയും മനസ്സിൽ ഇപ്പോഴും ഉള്ള സംശയമാണ് എന്തിനാണ് സൂര്യനെ കുറിച്ച് നമ്മൾ ഇനിയും പഠിക്കുന്നത്. ഒരുപാട് ചിലവിൽ ഒരു ബഹിരാകാശ പേടകം സൂര്യന്റെ അടുത്തേക്ക് അയക്കുകയും ഇത്രയധികം ബുദ്ധിമുട്ടുകൾ സഹിച്ച് എന്തിനാണ് ഇത്തരത്തിൽ ഒരു മിഷൻ നടത്തുന്നത് എന്നതും ആളുകൾക്ക് വ്യക്തമായി അറിയണമെന്നില്ല. സൂര്യനിലേക്കുള്ള ഇന്ത്യയുടെ ആദിത്യ നിരീക്ഷണലയത്തിന്റെ ഈ ദൗത്യത്തിന് പിന്നിൽ എന്തൊക്കെയാണ് നമുക്ക് നേടാൻ ആവുന്ന ലക്ഷ്യങ്ങൾ.
ഇങ്ങനെയൊരു ദൗത്യം ഐഎസ്ആർഒ നടത്തുന്നത് എന്തിനാണെന്നുള്ള വിശദീകരണമാണ് ചുവടെ കൊടുക്കുന്നത്. അത് സങ്കീർണമായ ടെക്നിക്കൽ പദങ്ങളോ വസ്തുതകളോ ഉൾപ്പെടുത്താതെ ലളിതമായ രീതിയിൽ ആയിരിക്കും വിശദീകരണം എന്നതിനാൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കോ ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷകർക്കും ഈ ലേഖനം ഒരുപക്ഷേ വളരെ നേർത്തതായി തോന്നിയേക്കാം.
എന്തിനാണ് സൂര്യനെ കുറിച്ച് പഠിക്കുന്നത്?
എന്താണ് സോളാർ ഫിസിക്സ്, അല്പം ചരിത്രം
നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്ന ഭൗതികശാസ്ത്ര ശാഖയാണ് സ്റ്റെലാര്‍ ഫിസിക്സ്. അതിൽ നമ്മുടെ ജീവിതത്തിലും ജീവനും ഭൂമിയിലെ എല്ലാ ജീവജന്തുക്കളുടെയും അടിസ്ഥാന കാര്യങ്ങൾക്ക് കാരണ ഹേതുവാകുന്ന നക്ഷത്രമായതിനാൽ സൂര്യനെ കുറിച്ച് പഠിക്കാൻ വ്യത്യസ്ത ശാഖ തന്നെയുണ്ട്. അതിനെയാണ് സോളാർ ഫിസിക്സ് അഥവാ സോളാർ ആസ്ട്രോ ഫിസിക്സ് എന്ന് വിളിക്കുന്നത്.
ഫിസിക്സും കമ്പ്യൂട്ടർ സയൻസും മാത്രമല്ല തന്നെ ഒട്ടനവധി ടെക്നിക്കൽ മേഖലകളിലെയും ശാസ്ത്ര സാങ്കേതിക വിദ്യകളും ഇതിൽ ഉൾപ്പെടുന്നു. നക്ഷത്രങ്ങളുടെ പരിണാമം ബഹിരാകാശ ശാസ്ത്രം സ്പെക്ട്രോസ്കോപ്പി സിഗ്നൽ പ്രോസസിംഗ് ഹൈഡ്രോ ഡൈനാമിക്സ് ഫ്ലോയിഡ് മിക്സ് ആസ്ട്രോണമി പ്ലാസ്മ ഫിസിക്സ്മോളജി പാർട്ടികൾ ഫിസിക്സ് ആറ്റോമിക് സിക്സ് ന്യൂക്ലിയർ ഫിസിക്സ് തുടങ്ങി അനേകം ശാഖകളുടെ സങ്കര രൂപമാണ് സോളാർ ഫിസിക്സ്.
1974 കാലഘട്ടങ്ങളിലാണ് സൂര്യനെ കുറിച്ച് പഠിക്കാൻ ആദ്യമായി നാസയും ജർമ്മനി എയർ സ്പൈസറും ചേർന്ന് ഹീലിയോസ് എന്ന പേരിൽ രണ്ട് പേടകങ്ങൾ ബഹിരാകാശത്തേക്ക് അയക്കുന്നത്. സൂര്യനിൽ നിന്ന് വരുന്ന സൗരക്കാറ്റ് കാന്തിക വലയങ്ങൾ കോസ്മിക് ലക്ഷ്മികൾ സൂര്യനിൽ നിന്ന് പൊടിഞ്ഞു വരുന്ന പൊടിപടലങ്ങൾ തുടങ്ങിയവയാണ് 1986 വരെ പ്രവർത്തനക്ഷമമായിരുന്ന ഈ പേടങ്ങളിലൂടെ ഭൂമിയിലേക്ക് മനുഷ്യന് ലഭിച്ച ആദ്യ അറിവുകൾ.
ഇതിനുശേഷം യൂറോപ്പിൽ സ്പേസ് ഏജൻസിയുടെയും നാസയുടെയും സംയുക്തത്തിൽ എന്നൊരു നിരീക്ഷണലയവും അതിനുശേഷം ജാപ്പനീസ് എയ്റോ സ്പേസ് എക്സ്പ്ലറേഷൻ ഏജൻസി അഥവാ ജാക്സയുടെ എന്ന ഉപഗ്രഹവും നാസയുടെ തന്നെ എസ് ഡി ഓ പി എസ് പി തുടങ്ങിയ ബഹിരാകാശ പേടകങ്ങളും സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി വിക്ഷേപിക്കുകയുണ്ടായി.
2018 നാസ വിക്ഷേപിച്ചതിനുശേഷം പിന്നീട് കാര്യമായി ആരും തന്നെ സൂര്യനെ പഠിക്കുന്നതിനായി ഇതുവരെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടില്ല. ഇതിനുശേഷം ഇന്ത്യയാണ് ഇന്ത്യയുടെ ആദ്യത്തെ സൗരനിരീക്ഷണാലയം ആദിത്യ സെപ്റ്റംബർ രണ്ടിന് വിക്ഷേപിക്കുന്നത്.
എന്താണ് സൂര്യനെ പഠിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ?
പറഞ്ഞാൽ തീരാത്ത അത്ര ഗുണങ്ങളുണ്ട് സൂര്യനെ പഠിക്കുന്നത് കൊണ്ട്. അടിസ്ഥാനപരമായി ഒരു നക്ഷത്രം എന്ന നിലയ്ക്ക് നക്ഷത്രത്തിന്റെ ഘടന പ്രവർത്തനം പരിക്രമണം തുടങ്ങി അനേകം ഗുണനശേഷങ്ങൾ മനസ്സിലാക്കാനുള്ള ഒരു അവസരമാണിത്. സൂര്യനിൽ നടക്കുന്ന പ്രക്രിയകളുടെ ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കാൻ കഴിയുന്നതിലൂടെ സൂര്യനെയും അതുപോലെ നക്ഷത്രങ്ങളുടെയും പ്രവർത്തന രീതികളും അവ നമുക്ക് ഉപയോഗപ്പെടുന്ന തരത്തിലുള്ള ഊർജ്ജ മാതൃകകൾ തയ്യാറാക്കുന്നതിനും സഹായിക്കും. സൂര്യനഗർ നടക്കുന്ന ഊർജ്ജ പ്രക്രിയയായ ഫ്യൂഷൻ ഫ്യൂഷൻ തുടങ്ങിയവ അറ്റോമിക് എനർജി മേഖലയെ വളരെയധികം സഹായിക്കും.
ഇന്ന് ബഹിരാകാശത്തേക്ക് വിടുന്ന മിക്ക ബഹിരാകാശ പേടകങ്ങളിലും സൂര്യപ്രകാശം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സോളാർ പാനലുകൾ വഴിയാണ് പേടകം പ്രവർത്തിക്കാനുള്ള ഊർജ്ജം കണ്ടെത്തുന്നത്. എന്നാൽ വളരെ വിദൂര സ്ഥാനങ്ങളിലേക്ക് അയക്കേണ്ട പേടകങ്ങൾ ഭാവിയിൽ വരുമ്പോൾ സൂര്യപ്രകാശവും മറ്റു നക്ഷത്ര പ്രകാശങ്ങളോ ലഭിക്കാത്ത സാഹചര്യങ്ങൾ വന്നേക്കും. അത്രയും കാലം പേടകങ്ങൾ പ്രവർത്തിപ്പിക്കാനുള്ള എളുപ്പമാർഗം ഫിഷൻഫ്യൂഷൻ പോലുള്ള സൂര്യൻറെ പ്രധാന പ്രക്രിയയുടെ അടിസ്ഥാനവശങ്ങൾ മനസ്സിലാക്കുക എന്നതാണ്. വലിപ്പം കുറഞ്ഞ രീതിയിൽ സ്റ്റേബിൾ ആയിട്ടുള്ള ഫ്യൂഷൻ റിയാക്ടറുകൾ നിർമ്മിക്കുക എന്നതും ഇതിൽ ചേർത്തുവച്ച് വായിക്കാം. അങ്ങനെ വരുന്ന സാഹചര്യങ്ങളിൽ ഇത്തരം പേടകങ്ങൾക്ക് ആയിരക്കണക്കിന് വർഷം വരെ പ്രവർത്തനക്ഷമമായിരിക്കാനുള്ള ശേഷി കൈവരിക്കാൻ കഴിയും.
മുകളിൽ പറഞ്ഞതെല്ലാം സൂര്യനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നുള്ള ചോദ്യത്തിന് നൽകാവുന്ന നൂറുകണക്കിന് ഉത്തരങ്ങളിൽ കേവലം ചിലത് മാത്രമാണ്.
ആദിത്യ ദൗത്യം കൊണ്ട് ഐഎസ്ആർഒ ലക്ഷ്യമിടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്? അതറിയാൻ ഉപകരണങ്ങളാണ് ആദിത്യത്തിൽ ഉള്ളതെന്നും, അവയുടെ പ്രയോജനം എന്താണെന്നും മനസിലാക്കിയാൽ മതി. അതറിയാൻ ഇവിടെ തുറക്കുക